ദേശീയ പെൻഷൻ സ്കീമിൽ കേന്ദ്രം ഭേദഗതികൾ വരുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവസാനമായി ലഭിച്ച ശമ്പളത്തിന്റെ 40-45 ശതമാനം റിട്ടയർമെന്റ് പേഔട്ട് ലഭിക്കുമെന്ന് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വർഷാവസാനം ദേശീയ പെൻഷൻ സ്കീമിൽ (എൻപിഎസ്) കേന്ദ്രം ഭേദഗതികൾ വരുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.

പെൻഷൻ പ്രശ്നം ഒരു തർക്കവിഷയമായി മാറിയിരിക്കുന്നതിനാൽ പ്രതിപക്ഷ ഭരണത്തിന് കീഴിലുള്ള സംസ്ഥാനങ്ങളിൽ, പഴയ പെൻഷൻ പദ്ധതിയിലേക്ക് ( പി എസ്) മടങ്ങിയിട്ടുണ്ട് . ഒപിഎസിന് കീഴിൽ, പെൻഷൻകാർക്ക് വിരമിക്കുന്ന സമയത്ത് അവരുടെ ശമ്പളത്തിന്റെ 50 ശതമാനത്തിന് തുല്യമായ പ്രതിമാസ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.2004 ൽ അവതരിപ്പിച്ച എൻപിഎസ്, ജീവനക്കാരുടെ സംഭാവന ഉൾപ്പെടുത്തി മാർക്കറ്റ് ലിങ്ക്ഡ് മോഡലിലാണ് പ്രവർത്തിക്കുന്നത്. എൻപിഎസിൽ, ജീവനക്കാർ അവരുടെ ശമ്പളത്തിന്റെ 10 ശതമാനം അടയ്ക്കുമ്പോൾ സർക്കാർ 14 ശതമാനം അടയ്ക്കുന്നു.

ഗുണഭോക്താക്കൾക്ക് ഉയർന്ന വരുമാനം നൽകുകയെന്ന ലക്ഷ്യത്തോടെ പരിഷ്കരിച്ച എൻപിഎസിൽ പരിഷ്കാരങ്ങൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എൻപിഎസിന് കീഴിൽ, വിരമിക്കുന്ന സമയത്ത് സമാഹരിച്ച കോർപ്പസ് 60 ശതമാനം പിൻവലിക്കാനും ബാക്കി 40 ശതമാനം ആന്വിറ്റി വാങ്ങാൻ ഉപയോഗിക്കാനും ഓപ്ഷൻ ഉണ്ട്. ഈ ആന്വിറ്റിയിൽ നിന്ന് ലഭിക്കുന്ന പേയ്മെന്റുകൾ നികുതിക്ക് വിധേയമാണ്.

നിരവധി സംസ്ഥാനങ്ങൾ പഴയതിലേക്ക് മടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ നീക്കം സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തിക വെല്ലുവിളികളിലേക്ക് നയിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.