ദുല്‍ഖര്‍ ചിത്രം ‘ചുപ് : റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ സിനിമാ പ്രേമികള്‍ക്ക് സൗജന്യമായി കാണാന്‍ അവസരം

സിനിമാ ആസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം ‘ചുപ് : റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ സിനിമാ പ്രേമികള്‍ക്ക് സൗജന്യമായി കാണാന്‍ അവസരം നല്‍കിയിരുന്നു. ഒന്നര മിനുട്ടിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ ടിക്കറ്റുകളും ബുക്ക് ചെയ്യപ്പെട്ടു.

സെപ്റ്റംബര്‍ 23ന് ലോകവ്യാപകമായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രം റിലീസിന് മൂന്ന് ദിവസം മുമ്പേയാണ് ഫ്രീയായി കാണാനുള്ള അവസരം ആരാധകര്‍ക്ക് ലഭിച്ചത്. നിരൂപകര്‍ക്കും സിനിമാ രംഗത്തെ സെലിബ്രിറ്റികള്‍ക്കും മാത്രമായി ഒരുക്കാറുള്ള പ്രിവ്യൂ ഷോ ഇത്തവണ പ്രേക്ഷകര്‍ക്കെല്ലാവര്‍ക്കുമായി അണിയറപ്രവര്‍ത്തകര്‍ ഒരുക്കി പുതിയ ഒരു പ്രൊമോഷന്‍ രീതിക്കു തുടക്കമിട്ടു.

ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ (മുംബൈ, അഹമ്മദാബാദ്, ലക്ക്നൗ, ജയ്പൂര്‍, ബാംഗ്ലൂര്‍, കൊച്ചി, പൂനെ, ഡല്‍ഹി, ഗുര്‍ഗാവാന്‍, കൊല്‍ക്കത്ത, ഹൈദരാബ,ചെന്നൈ) ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ ഇന്ന് ഉച്ചക്ക് 12 മണിക്കാണ് ബുക്കിങ് ആരംഭിച്ചത്. സെപ്റ്റംബര്‍ 20ന് നടക്കുന്ന പ്രിവ്യൂ ഷോയിലേക്ക് ബുക്ക് മൈ ഷോയിലൂടെയാണ് ടിക്കറ്റുകള്‍ ഫ്രീ ആയി പ്രേക്ഷകര്‍ ഇന്ത്യയില്‍ പത്തുമിനിറ്റുനുള്ളില്‍ ബുക്ക് ചെയ്തത്.

ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഇത്. ആര്‍. ബാല്‍കി ആണ് സംവിധായകന്‍. ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോണ്‍, പൂജ ബട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ത്രില്ലടിപ്പിച്ച ചുപ്പിന്റെ trailer ഇതുവരെ ഒരു കോടിയില്‍ പരം കാഴ്ചക്കാരാണ്. പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ തിയേറ്ററില്‍ ചുപ്പിലൂടെ ഗംഭീര പ്രകടനം നടത്തുമെന്ന് ഉറപ്പുതരുകയാണ് ട്രൈലെര്‍.