തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വർണവില ചാഞ്ചാടുന്നുണ്ട്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240  രൂപ കുറഞ്ഞു. ഇന്ന് 120  രൂപയും കുറഞ്ഞു. ഇതോടെ രണ്ട് ദിവസംകൊണ്ട് 360  രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. സ്വർണവില 44000  ത്തിന് താഴേക്ക് എത്തിയിട്ടുണ്ട്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43960  രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15  രൂപ കുറഞ്ഞു. ഇന്നലെ  30 രൂപ കുറഞ്ഞിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10  രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയാണ്. 

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനം വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഇന്നും  ഒരു രൂപ തന്നെയാണ് കുറഞ്ഞത്. വിപണി നിരക്ക് 79 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.