തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വില കുറ‌ഞ്ഞു.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വില കുറ‌ഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ്  കുറഞ്ഞത്. ഇന്നുൾപ്പടെ നാല്‌ ദിവസംകൊണ്ട് 480 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.  ഇതോടെ കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ. വില്‍പന നടക്കുന്നത്.

പവന് 43,760 രൂപയും ഗ്രാമിന് 5,470 രൂപയുമാണ് ഇന്നത്തെ വിപണി വില.