തിരുവനന്തപുരം എയർപോർട്ടിൽ ഗ്രൗണ്ട് ഹാന്റിലിങിന് ഇനി കെഎസ്ആർടിസിയും

വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റിലിങിന് കെഎസ്ആർടിസി ബസും. വിമാനത്തിൽ നിന്നും ഇറങ്ങുന്ന യാത്രക്കാരെ വിമാനത്താവളത്തിലേക്ക് എത്തിക്കാനും വിമാനത്താവളത്തിൽ നിന്ന് വിമാനത്തിലേക്ക് യാത്രക്കാരെ കൊണ്ടുപോകാനുമാണ് കെഎസ്ആർടിസി ബസ് ഉപയോഗിക്കുക. ഇതിനായി എയർപോർട് അധികൃതർക്ക് കെഎസ്ആർടിസിയുടെ ഒരു ലോ ഫ്ലോർ ബസ് വാടകക്ക് നൽകി.