ടൈഗർ 1200 ശ്രേണിയിൽ ‘ആക്റ്റീവ് പ്രീലോഡ് റിഡക്ഷൻ ഫീച്ചർ’ ട്രയംഫ് അവതരിപ്പിച്ചു.

2021 നവംബറിൽ അരങ്ങേറ്റം കുറിച്ച ടൈഗർ 1200 ശ്രേണിയ്‌ക്കായുള്ള നൂതന ഷോവ സെമി-ആക്ടീവ് സസ്‌പെൻഷന്റെ ഒരു കൂട്ടിച്ചേർക്കൽ ട്രയംഫ് മോട്ടോർസൈക്കിൾസ് അവതരിപ്പിച്ചു. ആക്റ്റീവ് പ്രീലോഡ് റിഡക്ഷൻ ഫീച്ചർ എന്നാണ് കമ്പനി ഈ മെച്ചപ്പെടുത്തലിനെ വിളിക്കുന്നത്. ടൈഗർ 1200 ന്റെ വേഗത കുറയുമ്പോൾ പിൻ സസ്‌പെൻഷൻ പ്രീലോഡ് കുറയ്ക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. ഇത് സീറ്റ് ഉയരം കുറയ്ക്കാൻ സഹായിക്കുന്നു.

ടൈഗർ 1200 ശ്രേണിയിൽ ജിടി, റാലി വേരിയന്റുകളാണുള്ളത്.  ആക്റ്റീവ് പ്രീലോഡ് റിഡക്ഷൻ ഫീച്ചർ സീറ്റ് ഉയരത്തിൽ കൂടുതൽ ഗണ്യമായ കുറവുകൾ അനുവദിക്കുകയും ചെയ്യുന്നു. റൈഡർ, യാത്രക്കാരൻ, ലഗേജ് എന്നിവയുടെ സംയോജിത ഭാരത്തെ അടിസ്ഥാനമാക്കിയുള്ള ഈ നവീകരണം മോട്ടോർ സൈക്കിൾ പൂർണ്ണമായി നിർത്തുമ്പോൾ റൈഡിംഗ് ഉയരം 20 മില്ലിമീറ്റർ വരെ കുറയ്ക്കാൻ സഹായിക്കും. പുതിയ ഉപഭോക്താക്കൾക്കായി ഈ പുതിയ മിനിമം പ്രീലോഡ് സവിശേഷത സജീവമാക്കുന്നത് സ്വിച്ച് ക്യൂബിലെ ‘ഹോം’ ബട്ടൺ ഒരു സെക്കൻഡ് അമർത്തിപ്പിടിച്ചാല്‍ മതി. നിലവിലെ ടൈഗർ 1200 ഉടമകൾക്ക് അവരുടെ അടുത്ത ഷെഡ്യൂൾ ചെയ്‌ത സേവന അപ്പോയിന്‍റ്മെന്‍റ് സമയത്ത് അവരുടെ ഡീലർ വഴി ഈ ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയും