സിമ്മുകൾ കൈവശം വയ്ക്കുന്നതിനു പണം; പ്രചാരണം തെറ്റെന്ന് ട്രായ്

ഒന്നിലേറെ സിമ്മുകൾ കൈവശം വയ്ക്കുന്നതിനു പണം നൽകാൻ തീരുമാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). നിലവിലുള്ള ഫോൺ നമ്പറിങ് രീതി പരിഷ്കരിക്കാനുള്ള കൂടിയാലോചന ടെലികോം റെഗുലേറ്ററി അതോറിറ്റി തുടങ്ങിവച്ചിരുന്നു.
നമ്പറുകളുടെ ക്ഷാമമുണ്ടെന്ന ടെലികോം വകുപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നമ്പറുകളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്തുന്നതിനായി ടെലികോം കമ്പനികളിൽ നിന്ന് ചാർജ് ഈടാക്കണോയെന്ന കാര്യത്തിൽ ട്രായ് അഭിപ്രായം തേടിയിട്ടുണ്ട്. ഈ ബാധ്യത കമ്പനികൾ ഉപയോക്താക്കളിലേക്ക് കൈമാറിയേക്കാമെന്ന ആശങ്കയും ട്രായ് പങ്കുവച്ചിരുന്നു.

അനുവദിച്ച നമ്പറുകൾ നിശ്ചിത സമയത്തിനുള്ളിൽ ഉപയോഗിക്കപ്പെടുന്നില്ലെങ്കിൽ പിഴ ഈടാക്കാനും ആലോചനയുണ്ട്. ഇത് തെറ്റിദ്ധരിച്ച്, ഒന്നിലേറെ സിമ്മുകൾ കൈവശം വയ്ക്കുന്നതിന് ചാർജ് നൽകേണ്ടി വരുമെന്ന തരത്തിൽ പ്രചാരണമുണ്ടായി