കേന്ദ്രസർക്കാരിന്റെ ധനക്കമ്മി സാമ്പത്തികവർഷത്തിന്റെ ആദ്യ 5 മാസം കൊണ്ട് ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ 36 ശതമാനത്തിലെത്തി.
ഏപ്രിൽ–ഓഗസ്റ്റ് കാലയളവിൽ ധനക്കമ്മി 6.42 ലക്ഷം കോടി രൂപയാണ്. 17.86 ലക്ഷം കോടി രൂപയിൽ ധനക്കമ്മി നിർത്താനാണ് കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്.സർക്കാരിന്റെ മൊത്ത ചെലവും വായ്പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണിത്. കമ്മി നികത്തുന്നതു റിസർവ് ബാങ്കിൽനിന്നും മറ്റും കടം വാങ്ങിയാണ്.

