കവിത തിയറ്ററില്‍ റെക്കോര്‍ഡ് നേട്ടവുമായി ‘രോമാഞ്ചം

മലയാള സിനിമയില്‍ നിന്ന് ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് എന്ന വിശേഷണത്തിന് അര്‍ഹമായ ചിത്രമാണ് രോമാഞ്ചം.

കേരളത്തില്‍ ഏറ്റവുമധികം സീറ്റിംഗ് കപ്പാസിറ്റിയുള്ള തിയറ്ററുകളില്‍ ഒന്നായ എറണാകുളം കവിതയില്‍ റിലീസ് ദിനം മുതല്‍ ഇങ്ങോട്ട് രോമാഞ്ചത്തിന്‍റെ 46,000 ടിക്കറ്റുകളാണ് കവിത തിയറ്റര്‍ വിറ്റിരിക്കുന്നത്. കൊവിഡ് കാലത്തിന് ശേഷമുള്ള റിലീസുകളില്‍ ഇത് റെക്കോര്‍ഡ് ആണെന്ന് തിയറ്റര്‍ ഉടമകള്‍ അറിയിക്കുന്നു. ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫോറം കേരളത്തിന്‍റെ കണക്ക് പ്രകാരം ചിത്രം 18 ദിവസങ്ങള്‍ കൊണ്ട് നേടിയത് 44 കോടിയാണ്.