ഐഫോണ്‍ കാലഹരണപ്പെട്ടേക്കാമെന്ന് ആപ്പിൾ

‘ആപ്പിൾ ഒരു എണ്ണ കമ്പനിയല്ല. ടൂത്ത് പേസ്റ്റ് കമ്പനിയുമല്ല. ഇത്തരം കമ്പനികള്‍ വളരെ കാലം നിലനിന്നേക്കാം. നിര്‍മിത ബുദ്ധി (എഐ) കൂടുതല്‍ ശേഷി ആര്‍ജ്ജിക്കുന്നതോടെ, അടുത്ത 10 വര്‍ഷത്തിനിടയില്‍ ഒരു ഐഫോണ്‍ ആവശ്യമായി വന്നേക്കില്ലെന്ന് ആപ്പിളിന്റെ സീനിയര്‍ എക്‌സിക്യൂട്ടിവ് എഡി ക്യൂ. അടുത്ത 10 വര്‍ഷത്തിനിടയില്‍ ഇത് സംഭവിച്ചേക്കാമെന്നാണ് അദ്ദേഹം കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ഈ പ്രസ്താവനയോട് ഇലോൺ മസ്ക് പ്രതികരിച്ചത് എക്സിൽ ഒരു വാക്കിലാണ് ‘ന്യൂറാലിങ്ക്'(തലച്ചോറിൽ നിക്ഷേപിക്കാൻ കഴിയുന്ന കംപ്യൂടർ കണക്ടഡ് സംവിധാനം).

ആപ്പിൾ സഫാരിയില്‍ ഗൂഗിള്‍ ഡീഫോള്‍ട്ട് സേര്‍ച്ച് എൻജിൻ‌ ആക്കാന്‍ 20 ബില്ല്യന്‍ ഡോളര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വാദം നടക്കുന്നതിനിടയിലാണ് എഡി ഐഫോണിന്റെ ഭാവിയെക്കുറിച്ചുള്ള പ്രവചനം നടത്തിയിരിക്കുന്നത്. ടെക്‌നോളജി മേഖലയില്‍ വമ്പന്‍ മാറ്റങ്ങള്‍ക്കാണ് എഐ വഴിവച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് തകര്‍ക്കാനാവില്ല എന്നു കരുതിയ കമ്പനികള്‍ക്ക് ആഘാതം സംഭവിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.