സംസ്ഥാനത്തെ ഐടിഐകളിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കുന്നവർക്കും പൂർവവിദ്യാർത്ഥികൾക്കും ജോലി ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് പുതിയ പദ്ധതി — ‘കർമ’. തൊഴിൽ വകുപ്പും വിജ്ഞാനകേരളം (കെ-ഡിസ്ക്) പദ്ധതിയും കൈകോർക്കിയാണ് സംരംഭം. ഐടിഐ യോഗ്യതയുള്ളവർക്ക് മാത്രം ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പദ്ധതി രണ്ട് ഘട്ടത്തിൽ നടപ്പാക്കും:
ട്രെയിനിംഗ് + ജോബ് മേള വഴി നിയമനം
റിക്രൂട്ട് – ട്രെയിൻ – ഡിപ്ലോയ് (RTD) മാതൃക
കമ്പനികൾ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കും /ഐടിഐകളിൽ 6 മാസം വരെ പരിശീലനം നൽകി ജോലിയിൽ സ്ഥിരപ്പെടുത്തും
ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ള ഐടിഐ പാസായവർക്കായി ₹15,000+ ശമ്പളമുള്ള ഏകദേശം 75,000 തൊഴിലവസരങ്ങൾ ഇതിനകം കണ്ടെത്തിയതായി മന്ത്രി വ്യക്തമാക്കി.
രജിസ്ട്രേഷൻ ഷെഡ്യൂൾ
ഘട്ടം തീയതി പ്രവർത്തനം
1 നവംബർ 1–7 പഠിച്ച ഐടിഐകളിൽ രജിസ്ട്രേഷൻ
2 നവംബർ 7–15 കരിയർ കൗൺസലിംഗ് & സ്കിൽ അസസ്മെന്റ്
3 നവംബർ 20 മുതൽ ക്ലസ്റ്ററുകളിലായി പരിശീലനം (20–30 പേരടങ്ങുന്ന ബാച്ചുകൾ)
4 ഡിസംബർ മധ്യം തൊഴിൽ മേളകൾ
മെന്റർമാർക്ക് അവസരം
ഐടിഐ, എൻജിനീയറിങ് കോളേജ്, പോളിടെക്നിക് എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച ഇൻസ്ട്രക്ടർമാർക്ക് മെന്റർമാരായി ചേരാം.
താൽപര്യമുള്ളവർ സമീപത്തെ ഐടിഐയിൽ അല്ലെങ്കിൽ വിജ്ഞാന കേരളം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

