ഐടിആർ ഫോമുകൾ പുറത്തിറങ്ങി; ജൂലൈ 31 വരെ റിട്ടേൺ സമർപ്പിക്കാം

മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തേക്കുള്ള ഏഴ് ആദായനികുതി റിട്ടേൺ (ഐടിആർ) ഫോമുകൾ കേന്ദ്ര ആദായനികുതി വകുപ്പ് വിജ്ഞാപനം ചെയ്തു. വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫോമുകൾ ലഭ്യമായതിനാൽ, 2025–26 സാമ്പത്തിക വർഷത്തെ വരുമാന റിട്ടേണുകൾ ഇപ്പോൾ ഫയൽ ചെയ്യാം.

റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയി നിശ്ചയിച്ചിട്ടുണ്ട്. ഈ വർഷത്തെ ഫയലിംഗ് 1961ലെ നിലവിലെ ആദായനികുതി നിയമപ്രകാരം തന്നെയായിരിക്കും. പുതിയ ആദായനികുതി നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും, അതിനാൽ അടുത്ത വർഷത്തെ റിട്ടേണുകൾ പുതിയ നിയമപ്രകാരം സമർപ്പിക്കേണ്ടിവരും.കഴിഞ്ഞ വർഷം അപേക്ഷിച്ച് ഇത്തവണ ഫോമുകൾ നേരത്തെയാണ് പുറത്തിറക്കിയത്. 2024ൽ ഏപ്രിൽ 30നായിരുന്നു ഫോമുകൾ വിജ്ഞാപനം ചെയ്തത്. പുതിയ ആദായനികുതി ബില്ലുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം അന്ന് വിജ്ഞാപനം വൈകിയതാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.