Skip to content
March 16, 2026
  • Facebook
  • Twitter
  • Instagram
The Investment Times

The Investment Times

Smart Investment Magazine
  • Home
  • Economy
  • Tech
  • Finance
  • Banking
  • Auto
  • Education
  • Entertainment
  • Insurance
  • Local news
  • Real estate
Main Menu
Banking

എസ്ബിഐ ജീവനക്കാർക്ക് മറ്റു ബ്രോക്കേറേജുകളിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ അനുമതി വേണം.

June 3, 2024June 3, 2024 - by The Investment Times Desk

എസ്ബിഐ ജീവനക്കാർക്ക് മറ്റു ബ്രോക്കേറേജുകളിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ ഉയർന്ന ഉദ്യോഗസ്ഥരുടെ അനുമതി വേണം. എസ്ബിഐയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ മെയ് 27-ന് എല്ലാ ജീവനക്കാർക്കും അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രോക്കറേജ് വിഭാഗമായ എസ് ബി ഐ സെക്യൂരിറ്റിസിൽ ഡീമാറ്റ് അക്കൗണ്ട് തുറക്കാനാണ് എസ് ബിഐ, ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും ആവശ്യപ്പെടുന്നത്.എസ്ബിഐ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഓരോ മൂന്നു മാസത്തിലും ഡീമാറ്റ്, ട്രേഡിങ്ങ് അക്കൗണ്ടുകളുടെ വിവരങ്ങൾ കൺട്രോളർക്ക് സമർപ്പിക്കണം എന്നും കത്തിലുണ്ട്.
രാജ്യത്തെ 22,500 ശാഖകളിലായി 230,000-ത്തിലധികം ജീവനക്കാരാണ് എസ്ബിഐക്കുള്ളത്. ഇന്ത്യയിലെ മ്യൂച്ചൽ ഫണ്ട് വ്യവസായത്തിലെ വലിയൊരു ഭാഗം ഫണ്ടുകൾ മാനേജ് ചെയ്യുന്ന എസ്ബിഐ ഇത്തരമൊരു നീക്കം നടത്തിയത് തങ്ങളുടെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും എസ് ബി ഐ സെക്യൂരിറ്റീസിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നതിനാണ്.

ഡീമാറ്റ് അക്കൗണ്ടുമായി ബന്ധപ്പെട്ട ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എസ്ബിഐ നിഷ്കർഷിച്ചിട്ടുണ്ട്.ഡിസ്‌കൗണ്ട് ബ്രോക്കറേജ് കമ്പനികളിൽ കൂടുതലായി ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുന്നത് എസ്ബിഐ പോലുള്ള പരമ്പരാഗത സേവന ദാതാക്കളെ അലോസരപ്പെടുത്തുന്നുണ്ട് എന്നതും ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ട്

TaggedSbi employee demat accountSmart investment magazine

Related Posts

പ്രതീക്ഷിച്ച വില കിട്ടിയില്ല; ഐഡിബിഐ ബാങ്ക് ഓഹരി വിൽപന ഉപേക്ഷിക്കാൻ കേന്ദ്രം?

March 16, 2026March 16, 2026

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്; മണിക്കൂറുകൾക്കുള്ളിൽ പവന് 1,280 രൂപ ഇടിവ്

March 16, 2026March 16, 2026

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്

March 12, 2026

Recent News

  • ഇറാനിലെ ചബഹാറിന് സമീപം യുഎസ് വ്യോമാക്രമണം; ഇന്ത്യയുടെ തന്ത്രപ്രധാന തുറമുഖത്തിനും ആശങ്ക
  • പ്രതീക്ഷിച്ച വില കിട്ടിയില്ല; ഐഡിബിഐ ബാങ്ക് ഓഹരി വിൽപന ഉപേക്ഷിക്കാൻ കേന്ദ്രം?
  • Mercedes-Benz പുതിയ ഇലക്ട്രിക് ആഡംബര വാനായ Mercedes-Benz VLE അവതരിപ്പിച്ചു.
  • സുപ്രീം കോടതി അസാധുവാക്കിയ പകരംതീരുവ വീണ്ടും മറ്റൊരു രൂപത്തിൽ നടപ്പാക്കുമെന്ന് ട്രംപ്
  • സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്; മണിക്കൂറുകൾക്കുള്ളിൽ പവന് 1,280 രൂപ ഇടിവ്

Find Us

Email
editor@investmenttimes.in

 

About This Site

Greetings from Investment Times online news (Malayalam) , Kerala’s own integrated media for Investment & Finance .

Investment Times is the authoritative voice of Indian business ecosystem with special emphasis on Kerala, and it brings to light all the amazing stories on Banking and Finance, Investments, Personal Finance, Stock market ,Small and Medium Enterprises, corporates, Technological innovations, Start-ups, Success Stories, Women empowerment, Education, Automobile, Tourism and a lot more.

Recent News

  • ഇറാനിലെ ചബഹാറിന് സമീപം യുഎസ് വ്യോമാക്രമണം; ഇന്ത്യയുടെ തന്ത്രപ്രധാന തുറമുഖത്തിനും ആശങ്ക
  • പ്രതീക്ഷിച്ച വില കിട്ടിയില്ല; ഐഡിബിഐ ബാങ്ക് ഓഹരി വിൽപന ഉപേക്ഷിക്കാൻ കേന്ദ്രം?
  • Mercedes-Benz പുതിയ ഇലക്ട്രിക് ആഡംബര വാനായ Mercedes-Benz VLE അവതരിപ്പിച്ചു.
  • സുപ്രീം കോടതി അസാധുവാക്കിയ പകരംതീരുവ വീണ്ടും മറ്റൊരു രൂപത്തിൽ നടപ്പാക്കുമെന്ന് ട്രംപ്
  • സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്; മണിക്കൂറുകൾക്കുള്ളിൽ പവന് 1,280 രൂപ ഇടിവ്

Search News

Copyright © 2026 The Investment Times.
Web Hosting by INDUNIVA and HitMag.