മുതിർന്ന പൗരന്മാർക്കായിരാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ അവതരിപ്പിച്ചിരിക്കുന്ന പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയാണ് എസ്ബിഐ വി കെയർ. പദ്ധതിക്ക് കീഴിൽ അഞ്ച് വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്കുമാത്രമാണ് പദ്ധതിക്ക് കീഴിൽ അധിക പലിശ ലഭിക്കുക.
60 വയസിന് മുകളിൽ പ്രായമുള്ളവരുടെ വരുമാനം സംരക്ഷിക്കുന്നതിനായുള്ള ഡിപ്പോസിറ്റ് സ്കീം ആണിത്. 7.5 ശതമാനമാണ് പരമാവധി പലിശ നിരക്ക്. പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താൻ ആകുന്ന കാലാവധി എസ്ബിഐ ഓരോ തവണയും നീട്ടി നൽകാറുണ്ട്. 2024 മാർച്ച് 31 ആണ് അവസാന കാലാവധി.

