ഇ പിഎഫ് ൽ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്പള പരിധി കൂട്ടിയേക്കും

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്പള പരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയില്‍നിന്ന് 21,000 രൂപയാക്കുന്നതിനെക്കുറിച്ചാണ് ഇപിഎഫ്ഒ ആലോചിക്കുന്നത്. സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമാകാന്‍ ഇതോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് കഴിയും. ജീവനക്കാരുടെയും തൊഴിലുടമയുടെയും നിര്‍ബന്ധിത നിക്ഷേപ വിഹിതം വര്‍ധിക്കാനും തീരുമാനം ഇടയാക്കും.കാലാകാലങ്ങളില്‍ ഉയര്‍ന്ന വേതന പരിധി നിശ്ചയിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനാണ് തീരുമാനം.