അദാനിക്കെതിരെ അന്വേഷണം തുടങ്ങി കോർപ്പറേറ്റ് കാര്യ മന്ത്രാലയം;

ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ അന്വേഷണം തുടങ്ങി കോർപ്പറേറ്റ് കാര്യ മന്ത്രാലയം. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. കോർപ്പറേറ്റ് കാര്യത്തിലെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമികമായ അന്വേഷണം. പക്ഷേ, ഇതേക്കുറിച്ച് പ്രതികരിക്കാൻ അദാനി ഗ്രൂപ്പ് ഓപ്പറേറ്റ് കാര്യം മന്ത്രാലയമോ തയ്യാറായിട്ടില്ല. 

സെബിയും അദാനിക്കെതിരെ പ്രാഥമികമായ അന്വേഷണം തുടങ്ങിയതായാണ് വിവരം. ഹിൻഡബർഗ് റിപ്പോർട്ടിന് പിറകെ അദാനിക്കെതിരെ ആദ്യമായാണ് അന്വേഷണം. പ്രഥമിക അന്വേഷണമാണ് നടത്തുക. അദാനിയുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും.

അതേസമയം, അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആർബിഐ വ്യക്തമാക്കി. പ്രതിസന്ധി അദാനിക്ക് മാത്രമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും പ്രതികരിച്ചു.