കുറഞ്ഞ ചെലവിൽ എഐ എത്തിക്കാൻ അംബാനിയുടെ വമ്പൻ പദ്ധതി

ഇന്ത്യയിൽ മൊബൈൽ ഡേറ്റാ നിരക്കുകളിൽ വിപ്ലവം സൃഷ്ടിച്ചതുപോലെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സേവനങ്ങളും താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി Mukesh Ambani.ഡൽഹിയിൽ നടന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ’ സംസാരിക്കവെ, Reliance Industriesയും Jio യും ചേർന്ന് അടുത്ത 7 വർഷത്തിനിടെ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ലക്ഷ്യം – ഇന്ത്യയിൽ എഐയുടെ ചെലവ് ഗണ്യമായി കുറച്ച്, അതിനെ ജനസാമാന്യത്തിനും വ്യവസായങ്ങൾക്കും ഒരുപോലെ പ്രാപ്യമാക്കുക.

എഐ ജോലി നഷ്ടപ്പെടുത്തില്ല, പുതുഅവസരങ്ങൾ സൃഷ്ടിക്കും

എഐയുടെ വരവ് തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നത് തെറ്റായ ധാരണയാണെന്ന് അംബാനി വ്യക്തമാക്കി.
പുതിയ സാങ്കേതികവിദ്യകൾ വരുമ്പോൾ തൊഴിൽ നഷ്ടപ്പെടുമെന്ന ഭയം സ്വാഭാവികമാണെങ്കിലും, എഐ ഉയർന്ന നൈപുണ്യം ആവശ്യമായ പുതിയ ജോലികൾ സൃഷ്ടിക്കുമെന്നും തൊഴിൽ മേഖലയുടെ കാര്യക്ഷമത കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ എഐ മുന്നേറ്റത്തെ Sundar Pichai യും പ്രശംസിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ലക്ഷ്യം: കുറഞ്ഞ നിരക്കിലുള്ള, വിശ്വസനീയമായ എഐ

എഐ സാങ്കേതികവിദ്യ വേഗത്തിൽ വ്യാപിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഐഐടികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് റിലയൻസിന്റെയും ജിയോയുടെയും തീരുമാനം.നിലവിൽ എഐ മേഖലയെ വെല്ലുവിളിക്കുന്നത് ഉയർന്ന കമ്പ്യൂട്ടിംഗ് ചെലവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ്. ഇത് മറികടക്കാൻ ‘ജിയോ ഇന്റലിജൻസ്’ എന്ന പേരിൽ സ്വന്തമായി ശക്തമായ കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ ഒരുക്കും.ഇതിന്റെ ആദ്യഘട്ടമായി ഗിഗാവാട്ട് ശേഷിയുള്ള വമ്പൻ ഡാറ്റാ സെന്ററുകൾ നിർമ്മിക്കാൻ പദ്ധതി. ജാംനഗറിൽ ഇതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് അംബാനി അറിയിച്ചു.

ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയിലേക്ക്

എഐ എല്ലാവർക്കും അവസരങ്ങൾ നൽകുന്ന സമൃദ്ധിയുടെ കാലം തുറന്ന് കൊടുക്കുമെന്ന് അംബാനിയുടെ വിശ്വാസം.രാജ്യാന്തര തലത്തിൽ സഹകരണവും നിക്ഷേപവും വർധിപ്പിച്ച് ഇന്ത്യയെ എഐ രംഗത്തെ മുൻനിര ശക്തിയാക്കാനാണ് ലക്ഷ്യം. മൊബൈൽ ഡേറ്റാ വിപ്ലവത്തിന് ശേഷം, ഇന്ത്യയുടെ അടുത്ത വലിയ സാങ്കേതിക മാറ്റം ‘കുറഞ്ഞ ചെലവിലെ എഐ’ ആയിരിക്കുമെന്ന് വ്യക്തമാകുന്നു.